
യുവകലാസാഹിതി ജില്ലാകമ്മിറ്റി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ കെടാമംഗലം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം മുൻ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി : ചരിത്രം മോശപ്പെട്ട ഒന്നായി കരുതുന്ന വർത്തമാന കാലഘട്ടത്തിൽ ചരിത്രം ഇന്നും നാളെയും പോരാട്ടത്തിനുള്ള ഇന്ധനമാണെന്ന് മുൻ മന്ത്രി പി പ്രസാദ് എം എൽ എ പറഞ്ഞു യുവകലാസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അഞ്ചുദിവസം സംഘടിപ്പിച്ച കെടാമംഗലം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദിമ മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള മാറ്റത്തിനിടയിൽ പലതരം കഥകൾ കടന്നുപോയിട്ടുണ്ട്. ചരിത്രം ഭുതകാലം ഓർമ്മപ്പെടുത്തുന്നതാണ് . ജനാധിപത്യം തകർക്കാൻ ആരെയും അനുവദിക്കില്ലെനുള്ള പ്രതികരണത്തിൻ്റെ ശബ്‌ദം യുവതലമുറ ഉയർത്തുന്നു. എന്തും നഷ്‌ടപ്പെടാൻ തയ്യാറായ യൗവ്വനമാണ് നാം കാണുന്നത് . അത് മാറ്റത്തിൻ്റസൂചനയാ ന്നും അദ്ദേഹം പറഞ്ഞുമലയാളത്തെയും കവിതയേയും പ്രണയിച്ച കാഥികനായിരുന്നു കെടാമംഗലം സദാനന്ദൻ . ജനമനസുകളിൽ പണ്ഡിത പാമര വ്യത്യാസമില്ലാതെ ചങ്ങമ്പുഴ കവിത എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു ആ ബഹുമുഖ പ്രതിഭയെ എല്ലാകാലത്തും മലയാളികൾ ഓർക്കുമെന്നും പ്രസാദ് വ്യക്തമാക്കി.സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ ശാരദ മോഹൻ അധ്യക്ഷയായി.ഗാനരചയിതാവ് ഷിബു ചക്രവർത്തി, നൃത്താധ്യാപിക കലാമണ്ഡലം സുമതി ടീച്ചർ എന്നിവർക്ക് കെടാമംഗലം സദാനന്ദൻ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരവും പവിഴം ജോർജ്ജ്, സായി ശങ്കര സാന്തികേന്ദ്രം ഡയറക്ടർ പി എൻ ശ്രീനിവാസൻ ഗിത്താറിസ്റ്റ് മധു അയ്യമ്പിള്ളി, തബലിസ്റ്റ് പറവൂർ ദിലീപ്. സ്റ്റിൽ ഫോട്ടോ ഗ്രാഫർ ഇക്കൂട്ട്സ് രഘു . നാടക കലാകാരൻ ഹസൈനാർ. എന്നിവർക്ക് പ്രതിഭ പുരസ്‌കാരവും ചടങ്ങിൽ പി പ്രസാദ് സമ്മാനിച്ചു .ചലച്ചിത്രതാരം കുക്കു പരമേശ്വരൻ , സംവിധായകനും സിപിഐ ജില്ലാ സെക്രട്ടറിയുമായ എൻ അരുൺ മിമിക്രി താരം വിനോദ് കെടാമംഗലം എന്നിവർ മുഖ്യാതിഥികളായി. കെ ജി കോമളൻ . ബീന കോമളൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചുയുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്‌റഫ് കുരുവട്ടൂർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ സന്തോഷ് ബാബു. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശ്രീകുമാരി , ബീന കോമളൻ .ജില്ലാ വർക്കിംഗ് ചെയർമാൻ കൈതാരം വിനോദ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി എന്നിവർ സംസാരിച്ചു. തുടർന്ന് കൈതാരം വിനോദ് കുമാർ ഇരട്ട മുഖങ്ങൾ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.
Photo Courtesy - Google









